തിരുവനന്തപുരം: പാർട്ടി മീറ്റിംഗുകളിലെ വിവരങ്ങൾ ചോരുന്നതിനെക്കുറിച്ചും മാദ്ധ്യമങ്ങൾക്ക് സംഘടനാപരമായ രഹസ്യവിവരങ്ങൾ ലഭ്യമാക്കുന്നതിനെക്കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ചുമതലപ്പെടുത്തി.
പാർട്ടിയുടെ അച്ചടക്കത്തിന് നിരക്കാത്ത വിധത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അനിവാര്യമാണ്. വിവരങ്ങൾ ചോർന്നതിൽ കുറ്റക്കാരെന്ന് അന്വേഷണത്തിൽ കണ്ടെത്തുന്നവർക്കെതിരെ അച്ചടക്ക നടപടികൾ ആലോചിക്കേണ്ടതുണ്ടെന്നും കത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |