പൊൻകുന്നം: പൊൻകുന്നം മേഖലയിൽ ചെറിയ നോട്ടുകൾ കിട്ടാനില്ലെന്ന പരാതി വ്യാപകം. അഞ്ഞൂറിൽ താഴെയുള്ള 200, 100, 50 നോട്ടുകൾക്കാണ് ക്ഷാമം. എ.ടി.എമ്മിൽനിന്നാണെങ്കിലും ചെറിയ നോട്ടുകൾ കിട്ടാനില്ല. അഞ്ഞൂറിന്റെ നോട്ടുമായി ഏതെങ്കിലും കടയിൽ ചെന്ന് സാധനം വാങ്ങിയാൽ ബാക്കി കിട്ടാനാണ് വിഷമം. കടക്കാരും ആകെ പ്രയാസത്തിലാണ്.
നാണയത്തുട്ടുകളുടെ ക്ഷാമം പരിഹരിക്കാൻ കണ്ടക്ടർമാരും കച്ചവടക്കാരുമൊക്കെ ബാക്കി കൊടുക്കുന്നത് മിഠായിയാണ്. ചില്ലറ നോട്ടുകൾ ബാങ്കിൽനിന്ന് കിട്ടുമെങ്കിലും ആരും പോകാറില്ല. ഗൂഗിൾ പേ ആണ് ചില്ലറക്ഷാമം പരിഹരിക്കാനുള്ള മറ്റൊരു വഴി. ഇത് എല്ലായിടത്തും പ്രായോഗികമല്ല.
ബാങ്ക് അധികൃതർ പറയുന്നത് ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ വരുന്നവർക്ക് ചെറിയ നോട്ടുകൾ വേണ്ടെന്നാണ്. അവർക്കും അഞ്ഞൂറിന്റെ നോട്ടുകൾ മതിയത്രേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |