തിരുവനന്തപുരം: അസാധാരണ മഴയും പ്രകൃതി ദുരന്തവുമുണ്ടാകുമെന്ന് ജൂലായ് 23 മുതൽ 25 വരെ കേന്ദ്രസർക്കാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാനസർക്കാർ അവഗണിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പാർലമെന്റിലെ വെളിപ്പെടുത്തലിന് സംസ്ഥാന സർക്കാർ വിശദീകരണം നൽകണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഒരാഴ്ച മുമ്പ് തന്നെ ദേശീയ ദുരന്തനിവാരണസേനയെ അയച്ചു, വയനാടിനെ രക്ഷിക്കാൻ സാധിക്കാതിരുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |