കൊച്ചി: റെയിൽവേ മുൻ ജീവനക്കാരന്റെ 100 ശതമാനം ഭിന്നശേഷിക്കാരനായ മകന് കുടുംബ പെൻഷൻ നിഷേധിച്ച റെയിൽവേയുടെ ഉത്തരവും അതു ശരിവച്ച സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. മകന് ജോലിയെടുത്ത് ജീവിക്കാൻ കഴിവുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് വസ്തുതാപരമല്ലെന്നു വ്യക്തമാക്കിയ കോടതി 9 ശതമാനം പലിശയടക്കം പെൻഷൻ അനുവദിക്കാൻ ഉത്തരവിട്ടു.
കേൾവി, സംസാര ശേഷിയില്ലാത്തതും ഒരു കണ്ണിന് അന്ധതയുമുള്ള കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി സതീഷ് രാജ്പിള്ള നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അമിത് റാവൽ, എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
റെയിൽവേ ജീവനക്കാരനായിരുന്ന സതീഷിന്റെ അച്ഛൻ വി.രാജൻപിള്ള 2005ൽ സ്വയം വിരമിച്ചിരുന്നു. 2018ൽ രാജൻപിള്ളയുടെ മരണത്തെ തുടർന്ന് കുടുംബപെൻഷൻ ഭാര്യ രാധമ്മയാണ് വാങ്ങിയിരുന്നത്. 2021ൽ രാധമ്മയും മരിച്ചതോടെയാണ് പെൻഷൻ തന്റെ പേരിലാക്കാൻ സതീഷ് അധികൃതരെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |