SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.05 AM IST

ഐ. എ. എസ് കലഹം: എ. ജയതിലകും വെട്ടിൽ

Increase Font Size Decrease Font Size Print Page
ias

തിരുവനന്തപുരം:രണ്ട് ജൂനിയർ ഐ.എ.എസുകാരുടെ സസ്പെൻഷനിടയാക്കിയ കലഹം അടിസ്ഥാനമില്ലാത്ത കാരണങ്ങളുടെ പേരിലെന്ന് റിപ്പോർട്ട്.അതേസമയം, ഇന്നലെ പുറത്തുവന്ന ഔദ്യോഗിക കത്ത് ആരോപണമുന്നയിച്ച അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെയും പ്രതിരോധത്തിലാക്കി. ഇതോടെ സിവിൽ സർവീസിന് കളങ്കമായ പ്രശ്നം ഒത്തുതീർപ്പാക്കാൻ അണിയറയിൽ നീക്കം തുടങ്ങി.

ഉന്നതി സി.ഇ.ഒ. ആയിരുന്ന എൻ.പ്രശാന്ത് ഫയൽ മുക്കിയെന്ന അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ റിപ്പോർട്ട് വാർത്തയായതോടെയാണ് കലഹം തുടങ്ങിയത്. ഈ ഫയലുകൾ ഉന്നതിയുടെ സി.ഇ.ഒ.ആയി ചുമതലയേറ്റ ഗോപാലകൃഷ്ണന് കിട്ടിയിരുന്നു. പ്രശാന്ത് ചുമതലയൊഴിഞ്ഞപ്പോൾ പട്ടികജാതി, വർഗ മന്ത്രി രാധാകൃഷ്ണന്റെ ഒാഫീസിൽ ഫയൽ ഏൽപിച്ചിരുന്നു. ഇക്കാര്യം റിപ്പോർട്ട് തയ്യാറാക്കിയ അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഫയൽ കാണാനില്ലെന്ന് പരാതിപ്പെട്ട ഗോപാലകൃഷ്ണനും അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന കത്താണ് ഇന്നലെ പുറത്തുവന്നത്.

വസ്തുത ഇതായിരിക്കെ, ഫയൽ മുക്കിയെന്ന് ആരോപിച്ചതും അത് വാർത്തയാക്കിയതും എന്തിനെന്നാണ് ചോദ്യം. ഫയൽ മുക്കിയിട്ടില്ലെങ്കിൽ പ്രശാന്തിനെതിരെ സർക്കാരിന്റെ മുന്നിലുള്ള പരാതി സീനിയർ ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയെന്നതാണ്. ഇത്തരം പരാതികൾ നീളുന്നത് സിവിൽസർവ്വീസ് സമൂഹത്തിനും സർക്കാരിനും ഭരണസംവിധാനത്തിനും നല്ലതല്ലെന്നാണ് പൊതു അഭിപ്രായം. വിഴുപ്പലക്കൽ അവസാനിപ്പിക്കണമെന്ന് സർക്കാരിനും അഭിപ്രായമുണ്ട്. ഇതിൽ ഐ.എ.എസ്. അസോസിയേഷനും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്നാണ് അറിയുന്നത്. നിലവിട്ട് പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനുള്ള അധികാരം അംഗീകരിച്ചാണ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി. അശോകിന്റെ ഇടപെടൽ. പ്രശ്നം നീട്ടുന്നതിൽ മുഖ്യമന്ത്രിയുടെ ഒാഫീസിനും താൽപര്യമില്ല.

അതേസമയം, മതത്തിന്റെ അടിസ്ഥാനത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ ഗോപാലകൃഷ്ണന്റെ വിശദീകരണം കേൾക്കാനും വിശദമായ അന്വേഷണത്തിനും നീക്കമുണ്ട്. അത് ഒതുക്കിയാൽ രാഷ്ട്രീയ ആരോപണങ്ങൾ ഉയരുമോ എന്ന് സർക്കാരിന് ആശങ്കയുണ്ട്. വസ്തുതകൾ അന്വേഷിച്ച ശേഷമേ തീർപ്പാക്കൂ. സംഭവം അന്വേഷിക്കണമെന്ന് പരാതി നൽകിയിട്ടുണ്ട്.

സസ്പെൻഷനിലായ രണ്ട് ഉദ്യോഗസ്ഥർക്കും വിശദീകരണം തേടി നോട്ടീസ് നൽകും. അതിന് ശേഷം ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും സർക്കാർ നടപടി.അതോടെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് അസോസിയേഷന്റെ ശ്രമം.

ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​സ​സ്‌​പെ​ൻ​ഷ​നി​ൽ​ ​പ്ര​തി​ക​രി​ക്കാ​നി​ല്ല.​ ​സ​ർ​ക്കാ​രി​ന്റെ​ ​ദൈ​നം​ദി​ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ഭി​പ്രാ​യം​ ​പ​റ​യാ​നി​ല്ല.
- ആ​രി​ഫ് ​മു​ഹ​മ്മ​ദ്‌​ ​ഖാ​ൻ, ഗ​വ​ർ​ണർ


എ​ൻ.​പ്ര​ശാ​ന്തി​നെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്‌​ത​തി​ൽ​ ​സ​ന്തോ​ഷം.​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​നേ​ര​ത്തെ​ ​വേ​ണ്ട​താ​യി​രു​ന്നു.​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ൽ​ ​നാ​ടി​ന്റെ​ ​ന​ന്മ​യ്‌​ക്കാ​ണ്.
- ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, മു​ൻ​ ​മ​ന്ത്രി

TAGS: IAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER