പാലോട്: വെടിമരുന്നുശേഖരം കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന വൈക്കം ഉദയനാപുരം തൊഴുമഠം വീട്ടിൽ അജയ് (30), കിളിമാനൂർ പാപ്പാല കളിയിലിൽ വീട്ടിൽ ജെ.ഷൈല (54), കരുനാഗപ്പള്ളി മരുതൂർകുളങ്ങര തനാതെ ഹൗസിൽ സുദർശനൻ (56), വട്ടപ്പാറ ചെട്ടിവിള ബൈജു ഭവനിൽ ബിജുകുമാർ (40), വണ്ടാനം നീർക്കുന്നം അപ്പക്കൽ ഹൗസിൽ രാഹുൽ (32) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെത്തുടർന്ന് ബുധനാഴ്ച വൈകുന്നേരം പാപ്പാലയിലെ ഷൈലയുടെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇരുതലമൂരിയെ തമിഴ്നാട്ടിലേക്ക് കടത്താൻ വാടകയ്ക്കെടുത്ത ഇന്നോവ കാറും പിടിച്ചെടുത്തു. ഇരുതലമൂരിക്ക് നാലു കിലോയോളം തൂക്കവും അഞ്ച് അടിയോളം നീളവുമുണ്ട്. വിൽപ്പനയ്ക്കായാണ് ഷൈലയുടെ വീട്ടിൽ ഇരുതലമൂരിയെ കൊണ്ടുവന്നത്.
പാലോട് റേഞ്ച് ഓഫീസർ എസ്.രമ്യ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി.അജയകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) സി.ആർ.ശ്രീകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ് കുമാർ, വി.കെ.ഡോൺ, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |