SignIn
Kerala Kaumudi Online
Tuesday, 17 September 2024 8.55 PM IST

'വേദനയിൽ മരിച്ചതാകാം'; അലറിക്കരഞ്ഞ് ഈജിപ്ഷ്യൻ മമ്മി

Increase Font Size Decrease Font Size Print Page

mummy

എഡ്വാർഡ് മഞ്ചിന്റെ ദി സ്‌ക്രീം പെയിന്റിംഗ് പോലെ ഒരു പുരാതന ഈജിപ്ഷ്യൻ മമ്മിയുടെ ഭാവം കണ്ട് അമ്പരന്ന് പുരാവസ്തു ഗവേഷകർ. ഏകദേശം 3,500 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്തതായി കരുതപ്പെടുന്ന ഒരു പെൺ മമ്മിയുടെ അലറുന്ന ഭാവമാണ് ഇവരുടെ അമ്പരപ്പിനും അന്വേഷണത്തിനും കാരണമാകുന്നത്.

ഈ സ്ത്രീ വേദനയോടെ നിലവിളിച്ചുകൊണ്ട് മരിച്ചതായിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകർ ഇപ്പോൾ എത്തിയിരിക്കുന്നത്. ഒരു തടി ശവപ്പെട്ടിയിൽ 1935ൽ കണ്ടെത്തിയ മമ്മിയാണിത്. വനിതാ ഫറവോ ഹാറ്റ്ഷെപ്സുട്ടിന്റെ ഭരണകാലത്തെ ഒരു പ്രധാന വാസ്തുശില്പിയായ സൻമുട്ടുവിന്റെ ശവകുടീരത്തിന് താഴെയാണ് ഈ മമ്മിയുടെ ശവപ്പെട്ടി കണ്ടെത്തിയത്.

മാത്രമല്ല ഇതിനോടൊപ്പം പുരാവസ്തു ഗവേഷകർ സൻമുട്ടിന്റെ അമ്മ ഹാറ്റ്-നുഫറിന്റെ ശ്മശാന അറയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ വ്യക്തിഗത ശ്മശാനങ്ങളും കണ്ടെത്തി. എന്നാൽ ഈ നില വിളിക്കുന്ന മമ്മിയുടെ പേരോന്നും രേഖപ്പെടുത്തിയിട്ടില്ല. ചിലപ്പോൾ കുടുംബത്തി​ന്റെ നിത്യവിശ്രമസ്ഥലം പങ്കിടാനും തക്ക ബന്ധുബലമുള്ള കുടുംബാംഗമായിരുന്നിരിക്കാമെന്ന് കെയ്‌റോ സർവകലാശാലയിലെ റേഡിയോളജി പ്രഫസർ ഡോ. സഹർ സലീം പറയുന്നു.

വേദനാജനകമായ മരണമോ വൈകാരിക സമ്മർദ്ദമോ മൂലമാകാം വായ തുറന്നിരിക്കാനുള്ള കാരണം എന്നാണ് ഗവേഷകർ പറയുന്നത്. എംബാം ചെയ്തവർക്ക് വായ അടക്കാൻ കഴിഞ്ഞില്ല. ശരീരം അഴുകുന്നതിന് മുൻപ് ‘മമ്മിഫിക്കേഷൻ’ ചെയ്തതാവാം മരണശേഷവും തുറന്ന വായയുടെ കാരണമെന്നും സഹർ പറഞ്ഞു. എന്നാൽ സ്ത്രീയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

mummy

കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി സ്കാനിംഗ് സാങ്കേതികവിദ്യയും എക്സ്റേ-ഡിഫ്രാക്ഷൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളും ഉപയോഗിച്ച് മമ്മിയുടെ ചർമ്മം, മുടി, നീണ്ട കറുത്ത വിഗ് എന്നിവ പരിശോധിച്ചതിൽ മമ്മി നന്നായി സംരക്ഷിക്കപ്പെട്ടതായും ജീവിച്ചിരിക്കുമ്പോൾ സ്ത്രീക്ക് ഏകദേശം 1.55 മീറ്റർ ( 5 അടിയിൽ കൂടുതൽ) ഉയരം ഉണ്ടായിരിക്കുമെന്നും ഏകദേശം 48 വയസ്സുള്ളപ്പോൾ മരിച്ചുവെന്നും ഇവരുടെ നട്ടെല്ലിൽ അടക്കം സന്ധിവാതം ഉണ്ടായിരുന്നുവെന്നും കണ്ടെത്തി.

ഗവേഷകർക്ക് മുറിവി​​​ന്‍റെ ഒരു ലക്ഷണവും കണ്ടെത്താനായിട്ടില്ല. മാത്രമല്ല എല്ലാ അവയവങ്ങളും അപ്പോഴും മമ്മിക്കുള്ളിൽ തന്നെയുണ്ടായിരുന്നു. 1550-1069 ബി.സിയിലെ മമ്മിഫിക്കേഷ​ന്‍റെ ക്ലാസിക് രീതിയനുസരിച്ച് ഹൃദയം ഒഴികെയുള്ള എല്ലാ അവയവങ്ങളും നീക്കം ചെയ്യുമായിരുന്നുവെന്നും ഡോ. സഹർ പറഞ്ഞു. അതിനാൽ ഇത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഡോ. സഹർ പറഞ്ഞു. വെള്ളിയിലും സ്വർണ്ണത്തിലും രണ്ട് വളയങ്ങൾ ധരിപ്പിച്ചാണ് അവളെ അടക്കം ചെയ്തത്. മാത്രമല്ല, പ്രത്യേകതരം ചെടിയും കുന്തിരിക്കവും അടങ്ങിയ വസ്തുക്കൾ എംബാമിംഗിൽ ഗവേഷകർ കണ്ടെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EGYPTIAN, MUMMY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.