പ്രണയം തകർന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഷൈൻ ടോം ചാക്കോയും മോഡൽ തനൂജയും. സോഷ്യൽ മീഡിയ ലൈവിലൂടെയായിരുന്നു തനൂജയുടെ പ്രതികരണം. 'താനാരാ" എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് ഷൈനിന്റെ പ്രതികരണം.
നമ്മൾ വിശ്വസിച്ചു കുറെ എണ്ണത്തെ കൂടെ കൂട്ടും. അവസാനം നമ്മളെ ഇട്ടിട്ട് പോകും. അങ്ങനെ രണ്ടെണ്ണം എന്റെ ഒപ്പം ഉണ്ടായിരുന്നു. രണ്ടുവർഷം കൂടെ കൂട്ടിയതാണ്. അവസാനം എനിക്ക് നല്ല പണി തന്നിട്ട് കടന്നുകളയും. ഒറ്റയ്ക്ക് പോകുന്നതാണ് നല്ലത്. ആരും വേണ്ട, നമ്മൾ നമ്മുടെ കാര്യങ്ങൾ പേഴ്‌സണലായതൊക്കെ അങ്ങനെ തന്നെ വയ്ക്കണം. നമ്മൾക്ക് സങ്കടം ആവുമ്പോൾ എല്ലാം പങ്കുവച്ചിട്ട് പിന്നീട് അവർ തെറ്റിക്കഴിയുമ്പോൾ അത് പബ്ളിക്കാകും. അങ്ങനെ നാറ്റിച്ച് കളയും. നമ്മൾ ആരെയും വിശ്വസിക്കരുത്. അത് ആരായാലും. നമ്മൾക്ക് കുറെ വാഗ്ദാനങ്ങൾ തരും. നമ്മളെ കൂടെ കൂട്ടും. എന്നാൽ നമ്മൾ അതൊന്നും വിശ്വസിക്കരുത്. ആരെയും വിശ്വസിക്കരുത് എന്നേ എനിക്ക് പറയാനുള്ളൂ. എന്റെ ജീവിതത്തിൽ തെറ്റുപറ്റിപോയി. ഞാൻ ഇത്രയും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല. രണ്ടുവർഷമാണ് സ്നേഹിച്ചത്. എന്നിട്ട് എന്നെ അങ്ങ് തേച്ചൊട്ടിച്ചു. ഇപ്പോൾ ഞാനാണ് കുറ്റക്കാരി. അവർ പോയതിൽ ഒരുപാട് സങ്കടമുണ്ട്. ഞാൻ എന്റെ കുടുംബത്തെ വിട്ടിട്ട് വന്നതാണ്. ഫോട്ടോ ഫ്രെയിം ചെയ്തത് ഒക്കെ എറിഞ്ഞുപൊട്ടിച്ചു. വ്യക്തിപരമായ കാര്യങ്ങൾ ആരോടും പങ്കുവയ്ക്കരുത്. എനിക്ക് എട്ടിന്റെ പണി ആണ് കിട്ടിയത്. ആരെയും വിശ്വസിക്കാൻ ആകില്ല. ആർക്കുവേണ്ടിയും കരയാൻ പാടില്ല. നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട. കടുക്കൻ ഇട്ടവൻ പോയാൽ കമ്മലിട്ടവൻ വരും. ഇനി ആരും വേണ്ട. നമ്മൾ മാത്രം മതി. അയാൾ നല്ല മനുഷ്യനാണ്. ആള് എന്നെ ചതിച്ചിട്ടില്ല. ഞാൻ ആരെയും ചതിച്ചിട്ടില്ല. അഡ്‌ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ നമ്മൾ സ്വയം അവിടെ നിന്ന് ഒഴിവാണം. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ആളാണ് അദ്ദേഹം. തനൂജയുടെ വാക്കുകൾ.
താൻ ജീവിതത്തിൽ വീണ്ടും സിംഗിൾ ആയി എന്നു ഷൈൻ ടോം ചാക്കോ. തന്നെകൊണ്ട് ഒരു റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചെന്നും ടോക്സിക്ക് റിലേഷൻഷിപ്പുകൾ അവസാനിപ്പിക്കുകയാണ് നല്ലതെന്നും ഷൈൻ പറഞ്ഞു. ഒരു റിലേഷനിലാകുമ്പോൾ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടും. അതു എനിക്കും മറ്റൊരു വ്യക്തിക്കും ജീവിതത്തിൽ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ആ വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടുന്നതുകൊണ്ട് എന്നോടൊപ്പം നിൽക്കണമെന്ന് പറയാൻ സാധിക്കില്ല. ഞങ്ങൾ തമ്മിൽ നല്ല പ്രണയത്തിലായിരുന്നു. അതിനാൽ തന്നെ ആ ബന്ധം ടോക്സിക്കായി മാറിയിട്ടുമുണ്ട്. ഭയങ്കര ടോക്സിക്ക് ആയതുകൊണ്ടാണ് കൂടുതൽ റൊമാന്റിക് ആകുന്നത്. പക്ഷേ ആ അവസ്ഥ എനിക്ക് എപ്പോഴും നിലനിറുത്താൻ സാധിക്കില്ല. ആ സമയത്ത് എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും. ഷൈനിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |