SignIn
Kerala Kaumudi Online
Sunday, 13 October 2024 1.33 PM IST

നയൻതാരയുടെ ലൗ ഇൻഷ്വറൻസ് കമ്പനിയിൽ കൃതി ഷെട്ടി

Increase Font Size Decrease Font Size Print Page
krithi-shetty

പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലൗ ഇൻഷ്വറൻസ് കമ്പനിയിൽ കൃതി ഷെട്ടി നായിക.റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാര നിർമ്മിക്കുന്ന ചിത്രത്തിൽ കൃതി ജോയിൻ ചെയ്തു. 2019 ൽ കോമാളി എന്ന ചിത്രം സംവിധാനം ചെയ്ത പ്രദീപ് രംഗനാഥൻ 2022 ൽ ലൗ ടുഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് നായകനാവുന്നത്. പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി, എസ്.ജെ. സൂര്യ , ഗൗരി ജി കിഷൻ എന്നിവർ ആദ്യമായാണ് വിഘ്‌നേഷിനൊപ്പം .പ്രദീപ് രംഗനാഥന്റെ 31-ാം ജന്മദിനത്തിലാണ് ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. ലൗ ഇൻഷ്വറൻസ് കമ്പനി ഞങ്ങളുടെ സ്വപ്ന പദ്ധതിയുടെ ഫസ്റ്റ് ലുക്ക്. എൽ.ഐ.കെ ജന്മദിനാശംസകൾ പ്രദീപ് രംഗനാഥൻ. ഇത് നിങ്ങൾക്ക് ഏറ്റവും മികച്ച ജന്മദിനമായിരിക്കട്ടെ എന്ന് നയൻ താര കുറിച്ചു.അനിരുദ്ധ് ആണ് സംഗീത സംവിധാനം. രവി വർമ്മനാണ് ഛായാഗ്രഹണം. അതേസമയം ബാലതാരമായി കരിയർ ആരംഭിച്ച കൃതി ഷെട്ടി ഉപന്ന എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയാകുന്നത്. അജയന്റെ രണ്ടാം മോഷണത്തിൽ ടൊവിനോ തോമസിന്റെ നായികയായി മലയാളത്തിലേക്കും വരികയാണ്. ജയംരവിയുടെ നായികയായി കല്യാണി പ്രിയദർശൻ എത്തുന്ന ജീനി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ കൃതിഷെട്ടി എത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.