മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തോടെ നിറുത്തിവച്ച, കൽപ്പറ്റയിൽ നിന്ന് ചൂരൽമലയിലേക്കുള്ള കെ.എസ്.ആ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. ചൂരൽമലയുടെ ഒരു കിലോമീറ്റർ മുമ്പ് നീലി കാപ്പു വരെയാണ് സർവീസ്. ദുരന്തത്തിൽ മുണ്ടക്കൈ ഗ്രാമം പൂർണമായും ഇല്ലാതായതിനാൽ മുണ്ടക്കൈയിലേക്ക് ബസ് സർവീസ് ഉണ്ടാകില്ല. നേരത്തെ കൽപ്പറ്റ മുണ്ടക്കൈ റൂട്ടിൽ മൂന്നു ബസുകൾ പതിനഞ്ചോളം സർവീസുകൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |