തിരുവനന്തപുരം: മന്ത്രിസഭായോഗം അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രയോഗികമല്ലെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തിൽ റിപ്പോർട്ട് തള്ളിക്കളയണമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. റിപ്പോർട്ട് നടപ്പിലാക്കുന്നപക്ഷം പത്തുവർഷത്തേക്കെങ്കിലും അദ്ധ്യാപക തസ്തികയിൽ ഒരു നിയമനം പോലും നടക്കില്ലെന്നും,വിദ്യാഭ്യാസമേഖലയിലെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുമെന്നും സമിതി വിലയിരുത്തി. തികച്ചും രാഷ്ട്രീയ പ്രേരിതമായി നടപ്പിലാക്കുന്ന റിപ്പോർട്ടിനെതിരെ പ്രത്യക്ഷസമര പരിപാടികളും നിയമപോരാട്ടങ്ങളും ആരംഭിക്കുവാൻ തീരുമാനിച്ചതായി സമിതി ജനറൽ കൺവീനർ കെ.അബ്ദുൾ മജീദ് അറിയിച്ചു. കോ ഓർഡിനേറ്റർ കെ.എം അബ്ദുള്ള,ട്രഷറർ എ.വി ഇന്ദുലാൽ, അംഗ സംഘടനാ നേതാക്കളായ പി.കെ അരവിന്ദൻ,ആർ.അരുൺകുമാർ അനിൽ എം.ജോർജ്,സി.എ.എൻ ഷിബിലി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |