ടോക്കിയോ: ഇരട്ട ഭൂചലനത്തിലും സുനാമി മുന്നറിയിപ്പിലും വിറച്ച് ജപ്പാൻ. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.12ന് മിയാസാകി പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായി. ഒരു മിനിറ്റിനുള്ളിൽ, 7.1 തീവ്രതയിലെ ചലനവും രേഖപ്പെടുത്തി.
തുടർന്ന് ഷികോകു അടക്കം ജപ്പാന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ അധികൃതർ ഒരു മീറ്ററോളം ഉയരത്തിലെ സുനാമിത്തിരകൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മിയാസാകിയിൽ 20 സെന്റീമീറ്റർ ഉയരത്തിലെ തിരകൾ റിപ്പോർട്ട് ചെയ്തു. രാത്രിയോടെ മിയാസാകിയിലൊഴികെയുള്ള പ്രദേശങ്ങളിലെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഭൂചലനങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന് പിന്നാലെ പ്രത്യേക ദൗത്യസേനയ്ക്ക് ജാപ്പനീസ് സർക്കാർ രൂപംനൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |