വരാൻ പോകുന്ന ഉത്സവ സീസൺ കണക്കിലെടുത്ത് 12.5 ലക്ഷത്തോളം ഒഴിവുകൾ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. സ്റ്റാഫ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ടീംലീസ് സർവീസസ്, ഇകൊമേഴ്സ് മേഖലയിലെ തൊഴിലാളികളുടെയും കരാർ ജീവനക്കാർ തുടങ്ങിയവരെ പ്രത്യേകിച്ച് വരാനിരിക്കുന്ന ഉത്സവ സീസണിൽ ജോലിക്കെടുക്കുന്നതിൽ കാര്യമായ ഉയർച്ച പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഉത്സവ സീസണിൽ ഇകൊമേഴ്സ് വ്യവസായം മുൻ വർഷത്തേക്കാൾ 35% കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് കുതിപ്പ് പ്രതീക്ഷിക്കുന്നത്.
ഉത്സവ തിരക്കിനിടയിൽ വർദ്ധിച്ചുവരുന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി, ഇ-കൊമേഴ്സ് കമ്പനികൾ അധിക ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. 10 ലക്ഷം ഡെലിവറി തൊഴിലാളികളെയും 2.5 ലക്ഷം കരാർ ജീവനക്കാരെയും ഉൾപ്പെടുത്തി, തടസ്സമില്ലാത്ത പ്രവർത്തനങ്ങളും സമയബന്ധിതമായ ഡെലിവറിയും ഉറപ്പാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. എല്ലാ പ്രധാന ഇ-കൊമേഴ്സ് കമ്പനികളും പുതിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഇലക്‌ട്രോണിക്സ്, ബ്യൂട്ടി, ഹോം ഡെക്കർ എന്നിവ ഉൾപ്പടെ വിതരണം ചെയ്യാനാണ് ഭാവിയിൽ പദ്ധതിയിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |