
നവാഗതനായ പി.കെ. ബിനു വർഗീസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ഹിമുക്രി പൂർത്തിയായി. ഞാറള്ളൂർ ഗ്രാമത്തിലെ റിട്ട. ലൈൻമാൻ ബാലൻപിള്ളയുടെ മകൻ മനോജിന്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യ ത്തിൽ കടന്നുവരുന്ന വ്യത്യസ്ത മത സ്ഥരായ മൂന്നു പെൺകുട്ടികളും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അരുൺ ദയാനന്ദനാണ് മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശങ്കർ, നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്‌മി സന്തോഷ്, കലാഭവൻ റഹ്മാൻ, അംബിക മോഹൻ, അമ്പിളി അമ്പാടി, ഷൈലജ എന്നിവരാണ് മറ്റു താരങ്ങൾ. എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നിക്കോട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം.
തിരക്കഥ, സംഭാഷണം ഏലിക്കുളം ജയകുമാർ, ഛായാഗ്രഹണം, എഡിറ്റിംഗ്, ജോഷ്വാ റൊണാൾഡ്, സംഗീതം : നിസാം ബഷീർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |