തിരുവനന്തപുരം: പ്രകൃതി ദുരന്തവും കൃഷിനാശവും കണക്കിലെടുത്ത് വായ്‌പകൾക്ക് മൊറട്ടോറിയവും സമഗ്ര കാർഷിക പാക്കേജും പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് കർഷക ആത്മഹത്യ വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും കാർഷിക മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയും കർഷകരെ ദുരിതക്കയത്തിക്ക് തള്ളിവിട്ടു. സംഭരിച്ച നെല്ലിന് തുക നൽകാത്തത് കർഷകരുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. പ്രകൃതിക്ഷോഭങ്ങളിലടക്കം 1000 കോടിയിലേറെ നഷ്ടം കർഷകർക്കുണ്ടായിട്ടും സഹായം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |