ഓരോരുത്തരും ഓരോ ലക്ഷ്യത്തോടെയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ചിലർ വിനോദത്തിന് വേണ്ടിയാണെങ്കിൽ മറ്റുചിലർ അറിവിനുവേണ്ടിയാണ്. എന്നാൽ വേറെ ചിലർ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത്. ഇതിൽ മിക്ക വീഡിയോകളും വൈറലാകാറുണ്ട്.
ഇപ്പോഴിതാ താൻ സിംഗിളാണെന്നും തന്റെ ജോലി കാരണം പുരുഷന്മാർക്ക് തന്നോട് താത്പര്യമില്ലെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. മെക്കാനിക്കാണ് യുവതി. ടിക്‌ടോക്കിലൂടെയാണ് യുവതി രംഗത്തെത്തിയത്. ട്രാക്ടർ ഓടിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് യുവതി പങ്കുവച്ചത്.
'എനിക്ക് 37 വയസുണ്ട്. പക്ഷേ സിംഗിളാണ്. ഞാൻ ഒരു മെക്കാനിക്കായതിനാൽ പുരുഷന്മാർക്ക് എന്നോട് താത്പര്യമില്ല. ഞാൻ സുന്ദരിയല്ലേ?'- എന്നാണ് യുവതി ചോദിക്കുന്നത്. യുവതിയുടെ വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൈറലായി. എന്നാൽ യുവതിയെ വിമർശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടുമുള്ള കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്.
ഇത് വെറുതെ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാൻ കാണിക്കുന്ന അഭ്യാസമാണെന്നും, സോഷ്യൽ മീഡിയയിൽ വൈറലാകുക മാത്രമാണ് യുവതിയുടെ ലക്ഷ്യമെന്നുമൊക്കെയാണ് വിമർശകർ പറയുന്നത്. എന്നാൽ വേറെ ചിലരാകട്ടെ യുവതിയെ ആശ്വസിപ്പിക്കുകയാണ്. "സാരമില്ല, വിഷമിക്കേണ്ട അനുയോജ്യമായ ആൾ വരും", "നീ നിന്റെ ജീവിതവുമായി മുന്നോട്ട് പോകൂ, നിനക്ക് പറ്റിയ ഒരാൾ വൈകാതെ നിന്നെ തേടിയെത്തും"- എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ആളുകൾ കമന്റ് ചെയ്‌തിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |