കണ്ണൂർ: ക്ലാസിൽ കയറി വിദ്യാർത്ഥിയെ തല്ലിയത് തടയാനെത്തിയ അദ്ധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർത്ഥി. തലശ്ശേരി ബിഇഎംപി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. കൊയിലാണ്ടി സ്വദേശി വെെ. സിനിയ്ക്കാണ് (45) പരിക്കേറ്റത്. ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ലസ് വൺ ഹുമാനിറ്റീസ് ക്ലാസിൽ സിനി പഠിപ്പിക്കുന്നതിനിടെ പ്ലസ് ടുവിലെ നാല് വിദ്യാർത്ഥികൾ ക്ലാസിലേക്ക് കടന്ന് വന്ന് വിദ്യാർത്ഥിയെ തല്ലുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് പ്ലസ് ടു വിദ്യാർത്ഥി അടിച്ചത്. അടിയേറ്റ പ്ലസ് വൺ വിദ്യാർത്ഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |