ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളത്തിനും തിളക്കം. ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച ആട്ടം തിരഞ്ഞെടുത്തു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സൗദി വെള്ളക്ക കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ തന്നെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ബോംബെ ജയശ്രീ സ്വന്തമാക്കി.
മികച്ച നടനുള്ള പുരസ്‌കാരം ഋഷഭ് ഷെട്ടി സ്വന്തമാക്കി. കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരം തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനോനും കച്ച് എക്‌സ്‌പ്രസിലെ അഭിനയത്തിന് മാനസി പരേഖും പങ്കിട്ടു. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപദ് സ്വന്തമാക്കി. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം.
പുരസ്കാര നേട്ടങ്ങൾ ഇങ്ങനെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |