പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ സി.ബി.സി.എസ്.എസ്. (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019, 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എസ്.സി സി.ബി.സി.എസ്.എസ്. (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019, 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
വിദൂരവിദ്യാഭ്യാസ വിഭാഗം സെപ്തം. 24 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന 3, 4 സെമസ്റ്റർ ബി.എ./ബി.കോം./ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്സി മാത്തമാറ്റിക്സ്/ ബി.ബി.എ/ ബി.സി.എ കോഴ്സുകളുടെ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019,
2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2017, 2018 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
വിവിധ പഠന വകുപ്പുകളിൽ 4 വർഷ ബിരുദ കോഴ്സുകളിലേക്ക് (2024-25 അദ്ധ്യയന വർഷം) എസ്.സി, എസ്.ടി, മുസ്ലിം, ഈഴവ, എൽ.സി, ഒ.ബി.എച്ച് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 24 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ രേഖകളുമായി കാര്യവട്ടം ക്യാമ്പസ്സിലെ സെന്റർ ഫോർ അണ്ടർ ഗ്രാജുവേറ്ര് സ്റ്റഡീസിൽ രാവിലെ 11ന് മുമ്പായി എത്തിച്ചേരണം.
ഒഴിവുകൾ - മലയാളം ഓപ്പൺ മെറിറ്റ്- 2, എസ്.സി-2
സംസ്കൃതം ഓപ്പൺ മെറിറ്റ്- 5, ഈഴവ- 2,മുസ്ലിം 1, ഒ.ബി.എച്ച്-1,
മാത്തമാറ്റിക്സ് എസ്.സി- 2, എൽ.സി- 1, മുസ്ലിം- 1, കെമിസ്ട്രി എസ്.സി-1,
ഹിന്ദി എസ്.സി- 2, മുസ്ലിം- 1, ഈഴവ- 2, ഓപ്പൺ മെറിറ്റ്-1, ഒ.ബി.എച്ച് – 1, പൊളിറ്റിക്കൽ സയൻസ് എസ്.ടി – 1. യോഗ്യരായ എസ്.ടി വിദ്യാർത്ഥികളുടെ അഭാവത്തിൽ എസ്.സി വിഭാഗത്തിലേക്കും എസ്.സി വിദ്യാർത്ഥികളുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗത്തിലേക്കും മാറ്റുന്നതാണ്.
കേരള സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ
തിരുവനന്തപുരം; കേരള സർവകലാശാല നടത്തിയ നാലാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് ജൂലായ് 2024 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്തംബർ 4 മുതൽ ആരംഭിക്കും.
പരീക്ഷാ ഫലം
കേരള സർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഫിലോസഫി റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 2021-2022 അഡ്മിഷൻ വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും 2020 അഡ്മിഷൻ വിദ്യാർത്ഥികൾ www.exams.keralauniversity.ac.in aptJpw മുഖേനയും 2024 സെപ്റ്റംബർ 2 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം .
കേരള സർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ ( റെഗുലർ - 2022 അഡ്മിഷൻ ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in aptJpw മുഖേന 2024 സെപ്തംബർ 2 വരെ അപേക്ഷ സമർപ്പിക്കാം.
2024 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബി.എഡ്: സ്പോട്ട് അലോട്ട്മെന്റ് 27ന്
കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ / എയ്ഡഡ് / സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളേജുകളിലെ ഒന്നാം വർഷ ബി.എഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 27 ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.നിലവിൽ ബി.എഡ് കോഴ്സുകളിൽ അഡ്മിഷനുള്ള വിദ്യാർത്ഥികളെ സ്പോട്ട് അഡ്മിഷനിൽ
പരിഗണിക്കില്ല. ഒഴിവുള്ള സീറ്റുകളുടെ വിവരം സർവകലാശാല വെബ് സൈറ്റിൽ (https://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കും.
അഭിമുഖം മാറ്റിവച്ചു
തിരുവനന്തപുരം : പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ അദ്ധ്യാപക തസ്തികയിൽ ഓഗസ്റ്റ് 24ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു.
അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: എയ്ഡഡ് സ്കൂളിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായി (കാഴ്ച പരിമിതി 1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. ടി.ടി.സി/ ഡി.എഡ്/ ഡി.എൽ.എഡ് അല്ലെങ്കിൽ തത്തുല്യം, യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യം എന്നിവയാണ് യോഗ്യത. വയസ് 18-40. ഭിന്നശേഷിക്കാർക്ക് വയസിളവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ആഗസ്റ്റ് 29ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |