SignIn
Kerala Kaumudi Online
Thursday, 07 November 2024 5.04 AM IST

ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ; കോൺഗ്രസ് ,​ നാഷണൽ കോൺഫറൻസ് സീറ്റ് ധാരണയായി

Increase Font Size Decrease Font Size Print Page
s

ജ​മ്മു​കാ​ശ്‌​മീ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ൺ​ഗ്ര​സും​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സും​ ​സീ​റ്റ് ​ധാ​ര​ണ​യി​ലെ​ത്തി.​ 90​ ​സീ​റ്റു​ക​ളി​ൽ​ 51​ൽ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​ൻ​സും​ 32​ൽ​ ​കോ​ൺ​ഗ്ര​സും​ ​മ​ത്സ​രി​ക്കും.​ ​ഓ​രോ​ ​സീ​റ്റു​ക​ൾ​ ​സി.​പി.​എ​മ്മി​നും​ ​പാ​ന്തേ​ഴ്‌​സ് ​പാ​ർ​ട്ടി​ക്കും​ ​ന​ൽ​കും.​ ​അ​ഞ്ചു​ ​സീ​റ്റു​ക​ളി​ൽ​ ​സൗ​ഹാ​ർ​ദ്ദ​ ​മ​ത്സ​രം​ ​ന​ട​ക്കും.


ക​ഴി​ഞ്ഞ​യാ​ഴ്ച​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സ് ​നേ​താ​വ് ​ഫാ​റൂ​ഖ് ​അ​ബ്ദു​ള്ള​യു​ടെ​ ​ശ്രീ​ന​ഗ​റി​ലെ​ ​വീ​ട്ടി​ലെ​ത്തി​ ​സ​ഖ്യ​ ​ച​ർ​ച്ച​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​സീ​റ്റ് ​ധാ​ര​ണ​യാ​യി​രു​ന്നി​ല്ല.​ ​ചി​ല​ ​സീ​റ്റു​ക​ളി​ൽ​ ​ത​ർ​ക്ക​മു​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ലും​ ​സ​ൽ​മാ​ൻ​ ​ഖു​ർ​ഷി​ദും​ ​ശ്രീ​ന​ഗ​റി​ലെ​ത്തി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ലാ​ണ് ​ധാ​ര​ണ​യാ​യ​ത്.​ 87​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​രു​ ​പാ​ർ​ട്ടി​ക​ളും​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പ് ​സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത്.

അതേസമയം ​ജ​മ്മു​കാ​ശ്മീ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​പ്ര​ഖ്യാ​പി​ച്ച​ 44​ ​പേ​രു​ടെ​ ​ആ​ദ്യ​ ​പ​ട്ടി​ക​ ​ ബി.​ജെ.​പി. പിൻവലിച്ചു. ​ഒ​ന്നാം​ ​ഘ​ട്ട​ത്തി​ലേ​ക്ക് 16​ ​പേ​രു​ൾ​പ്പെ​ട്ട​ ​പ​ട്ടി​ക​ ​ര​ണ്ടാ​മ​തി​റ​ക്കു​ക​യും​ ​ചെ​യ്തു.​ ​ര​ണ്ട്,​ ​മൂ​ന്ന് ​ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് ​പ്ര​ഖ്യാ​പി​ച്ച​ ​പേ​രു​ക​ളാ​ണ് ​വെ​ട്ടി​യ​ത്.​ ​ഒ​ന്നാം​ഘ​ട്ടം​ ​പ​ത്രി​ക​ ​സ​മ​ർ​പ്പ​ണം നാളെ അവസാനിക്കും.

പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി,​ ​കേ​ന്ദ്ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ,​ ​ബി.​ജെ.​പി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി.​ ​ന​ദ്ദ​ ​എ​ന്ന​വ​രു​ൾ​പ്പെ​ട്ട​ ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​റ്റി​ ​നി​ശ്ച​യി​ച്ച​ 44​ ​പേ​രു​ടെ​ ​പ​ട്ടി​ക​യാ​ണ് ​ഇ​ന്ന് ​ ​ആ​ദ്യം​ ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​ഇ​തോ​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​മോ​ഹി​ക​ളും​ ​അ​നു​യാ​യി​ക​ളും​ ​സം​സ്ഥാ​ന​ ​ബി.​ജെ.​പി​ ​ഓ​ഫീ​സി​ൽ​ ​പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​വ​രു​മാ​യി​ ​ച​ർ​ച്ച​യ്ക്ക് ​ശേ​ഷം​ 15​ ​പേ​രു​ടെ​ ​പ​ട്ടി​ക​യും​ ​പി​ന്നീ​ട് ​കോ​ക്ക​ർ​നാ​ഗ് ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ​ചൗ​ധ​രി​ ​റോ​ഷ​ൻ​ ​ഹു​സൈ​ൻ​ ​ഗു​ജ്ജ​റി​ന്റെ​ ​പേ​രും​ ​പ്ര​ഖ്യാ​പി​ച്ചു.


മു​ൻ​ ​മ​ന്ത്രി​ ​സു​നി​ൽ​ ​ശ​ർ​മ്മ​ ​(​പ​ദെ​ർ​ ​ന​ഗ്‌​സെ​നി​),​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ശ​ക്തി​ ​രാ​ജ് ​പ​രി​ഹാ​ർ​ ​(​ദോ​ഡ​ ​വെ​സ്റ്റ്)​ ​എ​ന്നി​വ​ർ​ ​പ​ട്ടി​ക​യി​ലു​ണ്ട്.​ ​കാ​ശ്മീ​രി​ ​പ​ണ്ഡി​റ്റു​ക​ളും​ 14​ ​മു​സ്ലീം​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളും​ ​അ​ട​ങ്ങി​യ​ ​ആ​ദ്യ​ ​പ​ട്ടി​ക​യി​ലെ​ ​പ​ല​രും​ ​കോ​ൺ​ഗ്ര​സ്,​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സ്,​ ​പി.​ഡി.​പി,​ ​പാ​ന്തേ​ഴ്‌​സ് ​പാ​ർ​ട്ടി​ക​ളി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​വ​രാ​ണ്.
സെ​പ്‌​തം​ബ​ർ​ 18,​ 25,​ ​ഒ​ക്‌​ടോ​ബ​ർ​ ​ഒ​ന്ന് ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​ 90​ ​സീ​റ്റി​ലും​ ​ഒ​റ്റ​യ്‌​ക്കാ​ണ് ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​കോ​ൺ​ഗ്ര​സ്,​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സ്,​ ​സി.​പി.​എം​ ​പാ​ർ​ട്ടി​ക​ൾ​ ​സ​ഖ്യ​ത്തി​ലാ​ണ്.​ ​പി.​ഡി.​പി​ ​ഇ​ന്ത്യ​ ​സ​ഖ്യ​ത്തി​ന് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, JAMMU KASHMIR, JAMMU, JAMMU KASHMIR ELECTION, CONGRESS, NATIONAL CONFERENCE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.