അഴീക്കോട് : ഹാർബറുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശി ഷഫീറിന്റെ ഉടമസ്ഥതയിലുള്ള ബാദുഷ എന്ന പേരിലുള്ള വള്ളമാണ് പിടിച്ചെടുത്തത്.
14 സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള 100 കിലോ അയലയാണ് വള്ളത്തിലുണ്ടായിരുന്നത്. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകലിലും നടത്തിയ മിന്നൽ പരിശോധനയിലാണ വള്ളം പിടിച്ചെടുത്തത്. ഭക്ഷ്യ യോഗ്യമായ 58 ഇനം കടൽമത്സ്യങ്ങളെ നിയമവിധേയമായ വലുപ്പത്തിന് താഴെ പിടികൂടിയാഷ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫിഷറീസ് ഡയറക്ടർ തുടർനടപടി പൂർത്തീകരിച്ച് പിഴ ഈടാക്കും. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോളിന്റെ നിർദ്ദേശത്തിൽ അഴീക്കോട് ഫിഷറീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് എന്നിവർ ചേർന്നായിരുന്നു പരിശോധന. നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |