കൊച്ചി: ലോകോത്തര ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിലൂടെയും കണക്റ്റഡ് ഇന്റലിജൻസിലൂടെയും ജിയോ ബ്രെയിൻ എല്ലാവരിലേക്കും എല്ലായിടത്തും നിർമ്മിത ബുദ്ധി(എ.ഐ) എത്തിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി. നവ ഇന്ധനങ്ങളുടെ മേഖലയിലും എ.ഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ സാദ്ധ്യതകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് വളർച്ച മുന്നോട്ട് കൊണ്ടുപാേകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പറഞ്ഞു. ലോകത്തിലെ വലിയ 30 കമ്പനികളിലൊന്നായി മാറാനാണ് ശ്രമം. നിക്ഷേപകർക്ക് മികച്ച ആനുകൂല്യം ലഭ്യമാക്കുന്നതിന് ഒന്നിനൊന്ന് എന്ന അനുപാതത്തിൽ ഓഹരികൾ ബോണസായി നൽകുന്നതിൽ അടുത്ത ബോർഡ് യോഗം തീരുമാനമെടുക്കും. ഒറ്റ കമ്പനിയെന്ന നിലയിൽ ദേശീയ ഖജനാവിലേക്ക് ഏറ്റവും കൂടുതൽ നികുതി അടക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,86,440 കോടി രൂപയാണ് നികുതിയായി നൽകിയത്. മൂന്ന് വർഷത്തിനിടെ 5.28 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്. പുതുതായി 1.7 ലക്ഷം തൊഴിലുകൾ സൃഷ്‌ടിച്ചു. എട്ട് വർഷത്തിനുള്ളിൽ ജിയോ ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഡാറ്റ കമ്പനിയായി മാറുമെന്നും മുകേഷ് അംബാനി പറഞ്ഞു.
റീട്ടെയിൽ ബിസിനസ് നാല് വർഷത്തിനുള്ളിൽ ഇരട്ടിയായി ഉയർത്തും
ഇഷ അംബാനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |