തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. സെപ്തംബർ ഏഴിന് കോടതിയിൽ ഹാജരാകാൻ ഗംഗേശാനന്ദയ്ക്ക് കോടതി സമൻസ് അയച്ചു. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ പിഴവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെ പിഴവുകൾ പരിഹരിച്ച് സമർപ്പിച്ച പുതിയ കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്.
പൊലീസിന്റെ സീൻ മഹസർ അടക്കം ഉൾപ്പെടുത്തിയിട്ടില്ലാത്ത കുറ്റപത്രം അപൂർണമാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വീട്ടിൽ പൂജയ്ക്ക് എത്തിയ സ്വാമി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പീഡനം സഹിക്ക വയ്യാതെയാണ് താൻ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.
കണ്ണമ്മൂലയിലുള്ള വീട്ടിൽ വച്ച് 2017 മേയ് 19ന് പുലർച്ചെയാണ് സ്വാമിയുടെ ജനനേന്ദ്രിയും യുവതി ഛേദിച്ചത്. രഹസ്യമൊഴിയിൽ പെൺകുട്ടി ഇക്കാര്യങ്ങൾ ആവർത്തിച്ചെങ്കിലും ഹൈക്കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞു. സ്വാമി സ്വയം ലിംഗഛേദം നടത്തിയതാണെന്നും നിലപാടെടുത്തു. എന്നാൽ ഉറങ്ങിക്കിടന്നപ്പോൾ ഒരുകൂട്ടം ആളുകൾ ലിംഗഛേദം നടത്തുകയായിരുന്നുവെന്ന് പിന്നീട് വീണ്ടും മൊഴി മാറ്റി. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. സ്വാമിയുടെ മുൻ ശിഷ്യൻ കൊല്ലം സ്വദേശി അയ്യപ്പദാസുമായുള്ള ബന്ധം എതിർത്തതാണ് കേസിനാസ്പദമായ കാരണമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ ബന്ധത്തെ സ്വാമി എതിർത്തിരുന്നു. സംഭവദിവസം യുവതിയും അയ്യപ്പദാസും കൊല്ലം ബീച്ചിൽ വച്ച് കണ്ടുമുട്ടി. അവിടെവച്ചാണ് കൃത്യം നിർവഹിക്കാനുള്ള കത്തി അയ്യപ്പദാസ് കൈമാറിയതെന്നും കണ്ടെത്തി. ഉറങ്ങിക്കിടന്ന തന്റെ ലിംഗം ഛേദിക്കപ്പെട്ടു എന്ന സ്വാമിയുടെ മൊഴി കളവാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പീഡന പരാതിയിൽ സ്വാമിക്കെതിരെയും ലിംഗഛേദത്തിനെതിരെ പെൺകുട്ടിക്കും അയ്യപ്പദാസിനെതിരെയും വ്യത്യസ്ത കുറ്റപത്ര നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |