ആലപ്പുഴ : വാർക്കുതർക്കത്തെ തുടർന്ന് ആറ് അംഗ സംഘം വീടിന് സമീപം നിന്ന യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. പൂങ്കാവ് വല്യവീട്ടിൽ ബ്രിട്ടോയെ (40) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്ത് നിന്ന യുവാവിനോട് സംഘം തട്ടികയറി. തുടർന്ന് കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |