
പാവറട്ടി : മുല്ലശ്ശേരിയിലെ മുൻ പഞ്ചായത്ത് അംഗത്തിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ഭരണ സമിതിയിയിൽ അംഗമായിരുന്ന സജിത്ത് എൻ.എസ് കൊച്ചുവിനാണ് മർദ്ദനമേറ്റത്. ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ ജോലി സ്ഥലത്തെ മർദ്ദിച്ചതായാണ് പരാതി. സംഘപരിവാറുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സജിത്ത് സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. ഒരു മാസം മുൻപ് സി.പി.എമ്മിൽ ചേർന്നിരുന്നു. പരിക്കേറ്റ സജിത്തിനെ പാവറട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാവറട്ടി എസ്.ഐ അനുരാജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
പടം: മർദനമേറ്റ് ആശുപത്രിൽ പ്രവേശിപ്പിച്ച മുൻ പഞ്ചായത്ത് അംഗം എൻ.എസ്. സജിത്ത് കൊച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |