ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയിൽ വല്ലഡോളിഡിനെ മറുപടിയില്ലാത്ത 7 ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി ബാഴ്‌സലോണ. ഹാട്രിക്കുമായി നിറഞ്ഞാടിയ ബ്രസീലിയൻ താരം റഫീഞ്ഞയാണ് ബാഴ്സയുടെ ഗംഭീര വിജയത്തിന് പ്രധാന പങ്കുവഹിച്ചത്. റോബർട്ട് ലെവൻഡോവ്‌സ്‌കി, ജൂൾസ് കുൻഡെ, ഡാനി ഓൾമോ, ഫെറാൻ ടോറസ് എന്നിവരും ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു.
ഈ സീസണിൽ ബാഴ്സയുടെ പരിശീനലച്ചുമതലയേറ്റെടുത്ത ഹാൻസി ഫ്ലിക്കിനറെ ശിക്ഷണത്തിൽ തോൽവി അറിയാതെ ലാലിഗയിൽ മുന്നേറുകയാണ് ടീം.
പാസിംഗിലും പൊസഷനിലും ഷോട്ടുകളുലുമെല്ലാം വല്ലഡോളിഡിനെക്കാൾഹൃ ബഹുദൂരം മുന്നിലായിരുന്നു ബാഴ്‌സ. ടാർജറ്റിലേക്ക് ഒരേ ഒരുഷോട്ട് മാത്രമാണ് വല്ലഡോളിഡിന്റെതായുള്ലൂ. അതേസമയം ബാഴ്‌സ ടാർജറ്റിലേക്ക് 11 ഷോട്ടുകൾ തൊടുത്തു. 20-ാംമിനിട്ടിൽ റഫീഞ്ഞ ബാഴ്‌സയുടെ ഗോൾ അക്കൗണ്ട് തുറന്നു. നല് മിനിട്ടിനകം ലെവൻഡോവ്‌സ്‌കി ലീഡുയർത്തി. യമാലാണ് പാസ് നൽകിയത്. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് കുൻഡെയും ലക്ഷ്യം കണ്ടതോടെ ഇടവേളയ്ക്ക് പിരിയുമ്പോൾ ബാഴ്‌സ 3-0ത്തിന് മുന്നിലായിരുന്നു. 64 -ാംമിനിട്ടിൽ ലെവൻഡോവ്‌സ്കിയുടേയും 72-ാം മിനിട്ടിൽ യമാലിന്റെയും പാസുകൾ ഗോളാക്കി റഫീഞ്ഞ ഹാട്രിക്ക് പൂർത്തിയാക്കി. 82-ാം മിനിട്ടിൽ ഓൾമോയും 85-ാം മിനിട്ടിൽ ടോറസും വലകുലുക്കിയതോടെ വല്ലഡോളിഡിന്റെ പതനം പൂർത്തിയാക്കി.
വിജയക്കുതിപ്പ്
ഈ ലാലിഗ സീസണിൽ ഇതുവരെക്കളിച്ച നാല് മത്സരങ്ങളും ജയിച്ച ഒരേയൊരു ടീം ബാഴ്‌സലോണയാണ്. 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണവർ.
13- സീസണിൽ ഇതുവരെ 13 ഗോളുകൾ നേടിക്കഴിഞ്ഞു ബാഴ്‌സലോണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |