തിരുവനന്തപുരം: ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണ, വെള്ളി വിലയിൽ ഇടിവ്. സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,670 രൂപയിലെത്തി. ഒരു പവന് 53,360 രൂപയാണ് ഇന്നത്തെ വിപണിവില. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 5530 രൂപയിലെത്തി. ഇതോടെ 18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഡിമാൻഡ് വർദ്ധിക്കുകയാണ്. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 90 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ ചലനങ്ങളും രാഷ്ട്രീയ സംഘർഷങ്ങളുമാണ് സ്വർണവില ഇടിയാൻ കാരണമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര തലത്തിൽ ഇന്ന് രാവിലെ സ്വർണവ്യാപാരത്തിൽ നഷ്ടം നേരിട്ടിരുന്നു. ട്രോയ് ഔൺസിന് 4.90 ഡോളർ താഴ്‌ന്ന് 2,4978.86 ഡോളർ എന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ഈ വർഷം മേയ് 20നാണ്. ഒരു പവൻ സ്വർണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു അന്നത്തെ വില.
ചിങ്ങമാസം വിവാഹക്കാലം കൂടിയായതിനാൽ ഒരുമിച്ച് സ്വർണം വാങ്ങുന്നവർക്ക് സ്വർണവിലയിലെ ഇടിവ് ആശ്വാസം നൽകുന്നു. എന്നിരുന്നാലും നികുതികളും മിനിമം അഞ്ച് ശതമാനം പണിക്കൂലിയും ചേർത്ത് ഏകദേശം 57,000 രൂപയായിരിക്കും ഒരു പവൻ സ്വർണം വാങ്ങാൻ നൽകേണ്ടി വരിക.
സെപ്‌തംബർ മാസത്തെ സ്വർണവില
സെപ്തംബർ രണ്ട്: 53,360 രൂപ
സെപ്തംബർ ഒന്ന്: 53,560 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |