ന്യൂഡൽഹി: മലയാളിയായ കെ. രാജലക്ഷ്മി മേനോൻ, ഡി.ആർ.ഡി.ഒയുടെ എയ്റോ വിഭാഗം ഡയറക്ടർ ജനറലായും സെന്റർ ഫോർ എയർബോൺ സിസ്റ്റംസ് (സി.എ.ബി.എസ്) മേധാവിയായും ചുമതലയേറ്റു. ഡി.ആർ.ഡി.ഒ എയ്‌റോ വിഭാഗത്തിന് കീഴിലുള്ള എല്ലാ പദ്ധതികളുടെയും ചുമതലയുണ്ടാകും.
കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ ജയലക്ഷ്മി 1988ലാണ് ഡി.ആർ.ഡി.ഒയിൽ സയന്റിസ്റ്റ് ആയത്. ഡി.ആർ.ഡി.ഒയിൽ റഡാറുകളുടെയും ഇലക്ട്രോണിക് വാർഫെയർ സെൻസറുകളുടെയുമടക്കം ആകാശ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങളുടെ രൂപകല്പനയിലും വികസനത്തിലും നിർണായക പങ്കുവഹിച്ചു. ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവയ്‌ക്കായുള്ള ഇമേജിംഗ് റഡാറുകളുടെ രൂപകല്പനയ്ക്കും വികസനത്തിനും നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |