കൊച്ചി: ഓണക്കാലത്ത് ഡിമാൻഡ് വർദ്ധിക്കുന്ന പച്ചക്കറി, പലവ്യഞ്ജന സാധനങ്ങളുടെ ലഭ്യത മുൻകൂട്ടി ഉറപ്പുവരുത്തുന്നതിന് വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. നിയമപ്രകാരമുളള എല്ലാ രേഖകളും സൂക്ഷിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക, ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വ്യാപാരി വ്യവസായി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വ്യാപാരകേന്ദ്രങ്ങളിലും ഹോട്ടൽ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലും വിലനിലവാരം വ്യക്തമായി കാണത്തക്കവിധം പ്രദർശിപ്പിക്കണം. അതേ വിലയ്ക്ക് തന്നെ സാധനങ്ങൾ വിൽക്കുകയും ബിൽ നൽകുകയും വേണം.
ഓണക്കാലത്ത് പൊതുവിതരണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, പൊലീസ് എന്നിവരടങ്ങുന്ന സ്‌ക്വാഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമപ്രകാരമല്ലാതെയുളള തെരുവുകച്ചവടം നിയന്ത്രിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |