തിരുവനന്തപുരം: ഹോൾസെയിൽ ഡിവിഷൻ തുടങ്ങിയതിന് ശേഷം കോസ്റ്റ ഷിപ്പിംഗിൽ നിന്നും മാസം നൂറുകണക്കിന് കണ്ടൈനറുകൾ എടുത്തതിനുള്ള അംഗീകാരം ന്യൂ രാജസ്ഥാൻ മാർബിൾസിന് ലഭിച്ചതായി ന്യു രാജസ്ഥാൻ എം.ഡി സി.വിഷ്ണു ഭക്തൻ. കഴിഞ്ഞ വർഷത്തേക്കാളും കച്ചവടം, ജി.എസ്.ടി വർദ്ധനവും ഇത് വഴി ഉപഭോക്താവിന് പ്രീമിയം ക്വാളിറ്റി ടൈൽസ് ഹോൾസെയിൽ വിലയ്ക്ക് വിതരണം ചെയ്യാനും സാധിച്ചു. കപ്പൽ കൂടുതൽ തുറമുഖത്തെത്താൻ മറ്റു രാജ്യങ്ങളിലെ പോലെ റോഡ് ഗതാഗത അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. റോഡ് ഗതാഗതം പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണെന്ന് കോസ്റ്റ ഷിപ്പിംഗ് എൽ.എൽ.പി എം.ഡി അലക്സ് അന്ദ്രപ്പേർ പറഞ്ഞു. തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ ന്യൂ രാജസ്ഥാൻ മാർബിൾസിന് ഒരു മാസം 25 ലക്ഷവും ജി.എസ്.ടി ചെലവും കുറയും. ടൈൽസിന് 8% മുതൽ 10% വരെ വിലകുറച്ചു നൽകാൻ സാധിക്കുമെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |