കൊട്ടിയൂർ: ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീനെ കേളകം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ശാന്തിഗിരി, അമ്പായത്തോട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുത്തു. മുൻപ് ശാന്തിഗിരിയിലെ രണ്ടു വീടുകളിൽ മൊയ്തീൻ അടക്കമുള്ള മാവോയിസ്റ്റുകൾ സായുധരായി എത്തിയ സംഭവത്തിലും അമ്പായത്തോട് ടൗണിൽ പോസ്റ്റർ പതിപ്പിച്ചതുമായി ബന്ധപ്പെട്ടുമായിരുന്നു തെളിവെടുപ്പ്.
തണ്ടർബോൾട്ടിന്റെ കനത്ത സുരക്ഷയിൽ നടന്ന തെളിവെടുപ്പിന് കേളകം, പേരാവൂർ പൊലീസ് സ്‌റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഉണ്ടായിരുന്നു. ഒരു മാസം മുമ്പാണ് കബനീദളം കമാൻഡറായ മൊയ്തീൻ ആലപ്പുഴയിൽ പിടിയിലായത്. ആഗസ്റ്റ് ആദ്യവാരത്തിൽ മൊയ്തീനെ കേളകം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അമ്പായത്തോട്, മേലെ പാൽച്ചുരം, താഴെ പാൽച്ചുരം,രാമച്ചി മേഖലകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.മൊയ്തീനും സംഘവും പിടിയിലായതോടെ കബനീദളം പ്രവർത്തനം അവസാനിച്ചതായി പൊലീസ് വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |