കൊച്ചി: പ്രമുഖ സോളാർ എനർജി സൊല്യൂഷൻസ് പ്രൊവൈഡറായ മൂപ്പൻസ് സോളാറും ചോയ്‌സ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡും(സി.എഫ്.പി.എൽ) സഹകരിക്കുന്നു. പ്രധാനമന്ത്രിയുടെ സൂര്യ ഘർ പുരപ്പുറ സോളാർ പദ്ധതികളിൽ സംസ്ഥാനത്ത് ആദ്യമായി പലിശ രഹിത, നോ-കോസ്റ്റ് ഇ.എം.ഐ, ഈസി ഫിനാൻസിംഗ് എന്നിവ നൽകുന്നതിനാണ് ഇരുവരും കൈകോർക്കുന്നത്. ഇന്ത്യയൊട്ടാകെ പുരപ്പുറ സോളാർ സംവിധാനം സബ്സിഡിയോടെ ഒരു കോടി വീടുകളിൽ സ്ഥാപിക്കുവാൻ പ്രധാനമന്ത്രി തുടക്കമിട്ട പദ്ധതിയാണിത്. ഈ പദ്ധതിയിലൂടെ 10 ലക്ഷം വീടുകളിൽ കുറഞ്ഞ സമയത്തിനകം സോളാർ സ്ഥാപിക്കുവാനാണ് കേരളം ലക്ഷ്യമിടുന്നത്. മുടക്ക് മുതലിന്റെ ഭാരം ലഘൂകരിക്കാൻ പൊതുമേഖല ബാങ്കുകൾ ഉൾപ്പെടെ വായ്‌പകൾ നൽകുന്നു.
പദ്ധതി നടപ്പിലാക്കുന്നതിൽ കേരളം നിലവിൽ മൂന്നാം സ്ഥാനത്താണെന്നും രണ്ട് ലക്ഷം രജിസ്ട്രേഷനുകൾക്ക് പുറമെ 65,000 ത്തിലധികം അപേക്ഷകളും ലഭിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ കെ.എസ്.ഇ.ബി.എൽ സംസ്ഥാന നോഡൽ ഓഫീസർ നൗഷാദ് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |