കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ രഞ്ജിത് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി.
2009ൽ 'പലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ" എന്ന സിനിമയടെ ചർച്ചയ്‌ക്കായി കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ തന്നെ രഞ്ജിത് ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണ് നടി ആരോപിച്ചത്. രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്ന ഐ.പി.സി 354 അക്കാലത്ത് ജാമ്യം കിട്ടാവുന്ന വകുപ്പായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |