തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്. കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, മകൾ സുറുമി അടക്കമുള്ള കുടുംബാംഗങ്ങൾ ലളിതമായ പിറന്നാൾ ആഘോഷത്തിലുണ്ടാകും. ഇക്കുറിയും പിറന്നാൾ കേക്ക് ഡിസൈൻ ചെയ്യുന്നത് മകൾ സുറുമിയാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും.
പിറന്നാൾ ദിനത്തിൽ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ 17രാജ്യങ്ങളിലായി 30,000 പേർ രക്തദാനം നടത്തും. കഴിഞ്ഞ വർഷം കാൽലക്ഷം പേർ രക്തം ദാനം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |