നടി അഹാനകൃഷ്ണയുമായുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയുണ്ടായ തെറ്റിദ്ധരണയിൽ പ്രതികരിച്ച് ക്യാമറാമാൻ നിമിഷ് രവി. അഹാന കൃഷ്ണയ്ക്കൊപ്പം വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് നിമിഷ് രവി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ഇരുവരും വിവാഹിതരായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.
ഇതിിന് മറുപടിയാണ് നിമിഷ് രവി നൽകിയിരിക്കുന്നത്. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രമാണ് ഇതെന്നും ഇൻസ്റ്റഗ്രാമിൽ നിമിഷ് വ്യക്തമാക്കി. അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹത്തിനിടെ എടുത്ത ചിത്രമായിരുന്നു ഇത് . എന്റെ വിവാഹം കഴിഞ്ഞിട്ടില്ല, വിവാഹ നിശ്ചയവും കഴിഞ്ഞിട്ടില്ല. ഇത് എന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ വിവാഹമായിരുന്നു. പറഞ്ഞുവെന്നേയുള്ളൂ. നിമിഷ് കുറിച്ചു. അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു. റോഷാക്, കുറുപ്പ്. കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ക്യാമറ ചെയ്തതും നിമിഷാണ്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |