കൊച്ചി: ഇന്ത്യൻ വിപണിയിൽ വൈദ്യുത വാഹനങ്ങൾക്ക് പ്രിയമേറുന്നതോടെ സാങ്കേതികവിദ്യയിലും സൗകര്യങ്ങളിലും ആഗോള നിലവാരവുമായി പുതിയ കാറുകൾ വിപണിയിൽ അവതരിപ്പിക്കാൻ കാർ കമ്പനികൾ തയ്യാറെടുക്കുന്നു. ആഗോള മേഖലയിലെ പ്രമുഖ ബ്രാൻഡുകൾ പോലും ഏറ്റവും പുതിയ മോഡലുകൾ ഇന്ത്യയിൽ അദ്യം അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. അടുത്ത മാസങ്ങളിൽ നാല് പുതിയ ഇലക്ട്രിക് കാറുകളാണ് ഇന്ത്യയിലെത്തുന്നത്. മികച്ച ബാറ്ററി ലൈഫിനൊപ്പം ആകർഷകമായ നിറങ്ങളും സാങ്കേതികവിദ്യയിലെ ഉന്നതിയും മനം മയക്കുന്ന ഡിസൈനുകളുമാണ് വൈദ്യുത വാഹന വിപണിയിൽ ഉപഭോക്താക്കളുടെ മനസ് കീഴടക്കുന്നത്.
എം.ജി വിൻഡ്‌സർ ഇ.വി
എം.ജി ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറാണ് എം.ജി വിൻഡ്‌സർ ഇ.വി. ഇസഡ്.എസ്. ഇവി, കോമറ്റ് എന്നിവയ്ക്ക് ശേഷമാണ് വിൻഡ്‌സർ ഇ. വി ഇന്ത്യൻ വിപണിയിലെത്തുന്നത്. വലിയ 15.6 ഇഞ്ച് ടച്ച് സ്ക്രീൻ, പൂർണമായും ഡിജിറ്റൽ ഡ്രൈവേഴ്‌സ് ഡിസ്‌പ്ളൈ, ഫിക്‌സഡ് പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക്കലി ഫ്രന്റ് സീറ്റുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.ഇരുപത് ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.
ബി. വൈ.ഡി എം.6
ബി.വൈ.ഡിയുടെ പുതിയ ഇലക്ട്രിക് കാർ ആകർഷകമായ ഡിസൈനിലും മികച്ച സാങ്കേതിക സൗകര്യങ്ങളോടെയുമാണ് വിപണിയിലെത്തുന്നത്. കമ്പനി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഇ6 ന്റെ മുന്നിലും പിന്നിലും ഏറെ മാറ്റങ്ങൾ വരുത്തിയാണ് ബി.വൈ.ഡി എം 6 അവതരിപ്പിക്കുന്നത്. ഒരു വാഹനത്തിന് രണ്ട് ബാറ്ററി യൂണിറ്റുകൾ ഇതിലുണ്ടാകും.
കിയ ഇ.വി 9
ഇന്ത്യൻ വിപണിയിലേക്ക് സമ്പൂർണ ഇലക്ട്രിക് വാഹനമായ കിയ ഇ.വി 9 അവതരിപ്പിക്കാനാണ് കിയ മോട്ടോഴ്സ് ഒരുങ്ങുന്നത്. ഒക്ടോബറിൽ വാഹനം വിപണിയിലെത്തും. ഇ.വി 6 ന് ഒപ്പം വില്ക്കുന്ന പുതിയ മോഡൽ ഉപഭോക്താക്കൾക്ക് അധിക ചാർജിംഗ് സൗകര്യങ്ങളും മെച്ചപ്പെട്ട ഡിസൈനും വാഗ്‌ദാനം ചെയ്യും. വാഹനത്തിൽ 12.3 ഇഞ്ച് സ്ക്രീൻ സെറ്റപ്പാണുള്ളത്. പതിനാല് സ്‌പീക്കറുകളുള്ള സൗണ്ട് സിസ്‌റ്റവുമുണ്ടാകും. 76.1 കിലോവാട്ട്, 99.8 കിലോ വാട്ട് എവിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകൾ വാഹനത്തിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |