
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിൽ സ്‌പെഷ്യലിസ്റ്റ് (മാനസിക) (കാറ്റഗറി നമ്പർ 571/2024) തസ്തികയിലേക്ക് 17,19ന് പി.എസ്.സി.ഓഫീസിൽ അഭിമുഖം നടത്തും.മലപ്പുറം ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4ആൻഡ് കൾച്ചറൽ അസി. (കാറ്റഗറി നമ്പർ 742/2024) തസ്തികയിലേക്ക് 18,19 തീയതികളിൽ പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 610/2024) തസ്തികയിലേക്ക് 2025 ഡിസം.17ന് പി.എസ്.സി.പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4ആൻഡ് കൾച്ചറൽ അസി.(കാറ്റഗറി നമ്പർ 742/2024) തസ്തികയിലേക്ക് 17,18,19ന് കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം. പാലക്കാട് തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് 17,18,19ന് പി.എസ്.സി.പാലക്കാട് ജില്ലാ ഓഫീസിലും 19ന് പി.എസ്.സി. തൃശൂർ ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
പൊലീസ് (ഫിങ്കർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിങ്കർ പ്രിന്റ് സർച്ചർ (കാറ്റഗറി നമ്പർ 233/2024) തസ്തികയിലേക്ക് 18ന് രാവിലെ 7മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 197/2025) തസ്തികയിലേക്ക് 23ന് രാവിലെ 7മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |