കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന ഹർജികൾ വനിതാ ജഡ്ജിയുൾപ്പെട്ട പുതിയ ഹൈക്കോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുടെ ബെഞ്ച് ഒന്നാമത്തെ കേസായാണ് ഹർജി പരിഗണിക്കുക. സമ്പൂർണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സർക്കാർ കൈമാറും.
പൊതുപ്രവർത്തകൻ പായിച്ചിറ നവാസിന്റെ പൊതുതാത്പപര്യ ഹർജിയിലാണ് ഹേമ റിപ്പോർട്ടിന്റെ സമ്പൂർണ പകർപ്പ് കോടതി ആവശ്യപ്പെട്ടത്. സമാന ആവശ്യമുന്നയിച്ച് ജോസഫ് എം. പുതുശ്ശേരി, ടി.പി. നന്ദകുമാർ, ഓൾ കേരള ആൻഡ് കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ എന്നിവരും, സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് അഡ്വ. എ. ജന്നത്തും നൽകിയ ഹർജികളാണ് പരിഗണിക്കുക. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിലിന്റെ അപ്പീലും നടി രഞ്ജിനിയുടെ ഉപഹർജിയും പട്ടികയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |