തിരുവനന്തപുരം:ആർ.എസ്.എസ്.സർ കാര്യവാഹ് ദത്താത്രേയ ഹൊസബൊലെ എ.ഡി.ജി.പിഅജിത് കുമാറുമായി ചർച്ച നടത്തിയതായി മ പ്രചരിക്കുന്ന വാർത്തകളിൽ ആർ.എസ്.എസ് നേതൃത്വത്തിന് അതൃപ്തി.അനാവശ്യ വിവാദങ്ങളിൽ പരാമർശം നടത്തിയ സംഘപരിവാർ സംഘടനാ നേതാക്കളെയും, സംഘത്തിന്റെ ചുമതലയുള്ളവരേയും നേതൃത്വം താക്കീത് ചെയ്തതായി അറിയുന്നു
മാധ്യമങ്ങൾക്ക് ചില ഭാരവാഹികൾ അഭിപ്രായം നൽകിയത് ശരിയായില്ലെന്നും വിമർശനമുയർന്നു.തികഞ്ഞ കേഡർ സ്വഭാവവും അരാഷ്ട്രീയ പ്രതിച്ഛായയും സൂക്ഷിക്കുന്ന പ്രസ്ഥാനമാണ് ആർ.എസ്.എസ്.എല്ലാ രാഷ്ട്രീയ പാർട്ടികളിലും വ്യവസായ, തൊഴിൽ, വിദ്യാർത്ഥി മേഖലകളിലുള്ളവരും പ്രസ്ഥാനത്തിൽ വരണമെന്നാണ് ആർ.എസ്.എസ് കാഴ്ചപ്പാട്.ആർ.എസ്.എസ്. നേതാക്കൾ പ്രമുഖ വ്യക്തിത്വങ്ങളെ സന്ദർശിക്കുന്നതും കൂടിക്കാഴ്ച നടത്തുന്നതും എന്തെങ്കിലും കാര്യ സാധ്യത്തിനോ,ഉപാധികളോടെയോ അല്ല.അത്തരം നടപടികളെ സമ്പർക്കമെന്നാണ് വിശേഷിപ്പിക്കുന്നത്. സർസംഘചാലക് മുതൽ ശാഖാ മുഖ്യശിക്ഷക് വരെയുള്ളവർ സമ്പർക്കം നടത്താറുണ്ട്.
ആർ.എസ്.എസിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റാനും പ്രസ്ഥാനത്തിന് സാമൂഹ്യ സ്വീകാര്യതയുണ്ടാക്കാനുമാണ് സമ്പർക്കങ്ങൾ . അതിനെ മറ്റൊരു രീതിയിൽ ചിത്രീകരിക്കുന്നത് ശരിയല്ല.
സംഘത്തിന്റെ ഭാരവാഹികളിൽ ചിലർ അത് ലംഘിച്ചതാണ് അതൃപ്തിക്ക് കാരണം.സംഘത്തിന്റെ ഭാരവാഹികൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിനും പൊതുകാര്യങ്ങളിൽ പ്രതികരിക്കുന്നതിനും നിയന്ത്രണമുണ്ട്. ഇതേക്കുറിച്ച് സംഘടനയിൽ അന്വേഷണം
നടത്തുമെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |