തിരുവനന്തപുരം: ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാൻ സഹകരണ മേഖലയിലെ ജീവനക്കാർക്ക് കഴിയണമെന്ന് മന്ത്രി വി.എൻ. വാസവൻ. പുതുതായി നിയമനം ലഭിച്ച ജൂനിയർ ക്ലർക്കുമാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖല സാമൂഹിക പ്രതിബദ്ധതയിലധിഷ്ഠിതമാണ്. സഹകാരികളാണ് മേഖലയുടെ യഥാർത്ഥ ഉടമകൾ. ഈ കാഴ്ചപ്പാടനുസരിച്ച് പ്രവർത്തിക്കാനുള്ള മനോഭാവം ജീവനക്കാർക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ത്രിദിന പരിശീലനം നാളെ സമാപിക്കും. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ചെയർമാൻ എസ്.യു. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ മുഖ്യാതിഥിയായി. വകുപ്പ് സെക്രട്ടറി വീണ എൻ. മാധവൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |