ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും എക്സൈസ് സംശയകരമായി പിടികൂടിയ മിഠായികളിൽ കഞ്ചാവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ലാബ് പരിശോധനാ ഫലം. സംശയകരമായി കുട്ടികളുടെ കയ്യിൽ ഇത്തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ എക്സൈസിനെ വിവരം അറിയിക്കണമെന്നും, രക്ഷിതാക്കൾ ജാഗരൂകരായിരിക്കണമെന്നും അധികൃതർ അറിയിച്ചു. എക്സൈസ് കൺട്രോൾ റൂം നമ്പറുകൾ: 9447178000, 9061178000
എംഡിഎംഎ കടത്തികൊണ്ടുവന്ന പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
ബംഗളൂരുവിൽ നിന്നും 54 ഗ്രാം MDMA ബസിൽ കടത്തിക്കൊണ്ടു വന്ന പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുമ്പള എക്സൈസ് റേഞ്ചിലെ NDPS ക്രൈം നമ്പർ 27/2022 ലെ പ്രതിയായ കാസർകോട് ചട്ടഞ്ചാൽ സ്വദേശി മുഹമ്മദ് ആഷിക്.ടി.കെ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
2022 ഒക്ടോബർ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽ കുമാർ.കെ.കെ യും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി ഇയാൾ പിടിയിലാവുകയായിരുന്നു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ്-II പ്രിയ.കെ ആണ് വിധിന്യായം പുറപ്പെടുവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |