കോതമംഗലം: മാമലക്കണ്ടത്ത് എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ മുനിപ്പാറയിലെ വാറ്റു കേന്ദ്രം തകർത്തു. കുട്ടമ്പുഴ മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രമാണ് കുട്ടമ്പുഴ എക്‌സൈസ് പാർട്ടിയും എറണാകുളം ഐ.ബിയും ചേർന്ന് നശിപ്പിച്ചത്. ഓണക്കാലത്തേക്ക് ചാരായം വാറ്റാനായി തയ്യാറാക്കിയ 350 ലിറ്റർ വാഷും കോട സൂക്ഷിച്ചിരുന്ന ബാരലുകളും പാത്രങ്ങളും കസ്റ്റഡിയിൽ എടുത്തു.
ഓണക്കാലത്തെ സ്‌പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. സ്‌പെഷ്യൽ ഡ്രൈവിൽ മലയോര മേഖലകളിൽ കൂടുതൽ റെയ്ഡുകൾ തുടരുമെന്ന് കുട്ടമ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രമേശ് അറിയിച്ചു. കുട്ടമ്പുഴ അസിസ്റ്റന്റ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാജൻ പോൾ നേതൃത്വം നൽകിയ റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.പി. പോൾ, പ്രിവന്റീവ് ഓഫീസർ എം.കെ. ബിജു, പി.വി. ബിജു, എക്‌സൈസ് ഡ്രൈവർ നന്ദു ശേഖരൻ, എറണാകുളം ഐ.ബിയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ യൂസഫലി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |