തിരുവനന്തപുരം: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി) (കാറ്റഗറി നമ്പർ 187/2023-വിശ്വകർമ്മ, 614/2022- പട്ടികവർഗ്ഗം, 615/2022) തസ്തികയിലേക്ക് 17, 18, 19 തീയതികളിൽ രാവിലെ 6 ന് എറണാകുളം കളമശ്ശേരി ചങ്ങമ്പുഴ നഗർ (പി.ഒ), ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് പൊലീസ് പരേഡ് ഗ്രൗണ്ടിൽ (ഡി.എച്ച്.ക്യൂ കളമശ്ശേരി) വച്ചും കോഴിക്കോട് മാലൂർകുന്ന് വെള്ളിമാടുകുന്ന് കോഴിക്കോട് ഡി.എച്ച്.ക്യൂ ക്യാമ്പ് ഗ്രൗണ്ടിൽ (എ.ആർ. ക്യാമ്പ് പരേഡ്ഗ്രൗണ്ട്) വച്ചും ഡ്രൈവിംഗ് പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) എന്നിവ നടത്തും.
നീന്തൽ പരീക്ഷ
വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 662/21-കോഴിക്കോട്, 138/2023-ഇടുക്കി, 447/2022-തിരുവനന്തപുരം) തസ്തികയിലേക്ക് 20 ന് തൃശൂർ ജില്ലയിലെ കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് അക്കാഡമിയിൽ (ഗവ.എൻജിനിയറിംഗ് കോളേജിന് സമീപം, വിയ്യൂർ, തൃശൂർ) നീന്തൽ പരീക്ഷ നടത്തും. നീന്തൽ പരീക്ഷയിൽ വിജയിക്കുന്നവർക്ക് പ്രമാണപരിശോധനയും അന്നു തന്നെ നടത്തും.
അഭിമുഖം
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പർ 137/2023) തസ്തികയിലേക്ക് 18, 19 തീയതികളിൽ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിലും ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 302/2023) തസ്തികയിലേക്ക് 19, 20 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിലും അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |