ശബരിമല: തിരുവോണ ദിനത്തിൽ ഭക്തർ അയ്യപ്പ സന്നിധിയിൽ തിരുവോണ സദ്യയുണ്ടു. കളഭാഭിഷേകത്തിനും ഉച്ചപൂജയ്ക്കും ശേഷമായിരുന്നു തിരുവോണസദ്യ. തന്ത്രിയുടെ ചുമതലയുള്ള നാരായണൻ നമ്പൂതിരി ആദ്യം സദ്യവിളമ്പി. മേൽശാന്തി മഹേഷ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി പി.ജി.മുരളി നമ്പൂതിരി, ദേവസ്വം എക്സിക്യൂട്ടീവ് ഒാഫീസർ മുരാരി ബാബു എന്നിവർ നേതൃത്വം നൽകി.
ദേവസ്വം ജീവനക്കാരുടെ വകയായിരുന്നു തിരുവോണസദ്യ. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ വകയായി ഇന്നലെ ഒാണസദ്യ ഒരുക്കി. ഇന്ന് കന്നിമാസ പൂജകൾക്ക് തുടക്കമാകും. വരുംദിവസങ്ങളിൽ ലക്ഷാർച്ചന, സഹസ്രകലശാഭിഷേകം, പടിപൂജ, കളഭാഭിഷേകം എന്നിവ നടക്കും. ഭക്തർക്ക് നെയ്യഭിഷേകത്തിന് സൗകര്യമുണ്ട്. 21ന് നട അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |