റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്‌ത "ബാഡ് ബോയ്സ്" അടുത്തിടെയാണ് തീയേറ്ററിലെത്തിയത്. ചിത്രത്തിന് നെഗറ്റീവ് റിവ്യൂ ചെയ്ത വളോഗറെ നിർമാതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി ആരോപണം.
എബാം മൂവീസ് ഉടമയും നടി ഷീലുവിന്റെ ഭർത്താവുമായ എബ്രഹാം മാത്യുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എബ്രഹാം മാത്യുവിന്റേതെന്ന രീതിയിലുള്ള ഫോൺ കോൾ വ്‌ളോഗർ പുറത്തുവിട്ടിട്ടുണ്ട്.
റിവ്യൂ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ രാവിലെ വിവരമറിയുമെന്നും കോടിക്കണക്കിന് രൂപ മുടക്കി സിനിമ എടുക്കുന്നത് നിനക്കൊന്നും റിവ്യൂ ചെയ്യാനല്ലെന്നും നിർമാതാവ് പറയുന്നു. കൂടാതെ കാശ് വാങ്ങിയാണ് ഇത്തരം നെഗറ്റീവ് റിവ്യൂകൾ ഇടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
തനിക്ക് പേടിയുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാനാകില്ലെന്നും വ്‌ളോഗർ പറയുന്നു. നിർമാതാവിന്റെ ഭീഷണിക്ക് പിന്നാലെ വ്ളോഗർ സിനിമയുടെ റിവ്യൂ ഡിലീറ്റ് ചെയ്‌തിട്ടുണ്ട്.
ഓണം റിലീസായിട്ടാണ് ബാഡ് ബോയ്‌സ് തീയേറ്ററുകളിലെത്തിയത്. കോമഡി ഫൺ എന്റർടെയ്നറാണ്. സിനിമയുടെ കഥ: ഒമർ ലുലു, തിരക്കഥ, സംഭാഷണം: സാരംഗ് ജയപ്രകാശ്, ഛായാഗ്രഹണം: ആൽബി, ഡോൺമാക്സ് ആണ് ക്രിയേറ്റീവ് ഡയറക്ടർ, ഗാനങ്ങൾ: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ, സംഗീതം വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |