തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾക്ക് പ്രസക്തി ഏറിവരികയാണെന്നും പഴയ കാലത്തിലേക്ക് നാടിനെ മടക്കിക്കൊണ്ടുപോകാനുള്ള ശ്രമത്തെ ചെറുത്തുതോൽപ്പിക്കണമെന്നും മന്ത്രി ഒ.ആർ.കേളു പറഞ്ഞു. മ്യൂസിയം ശ്രീനാരായണഗുരു പാർക്കിലെ ഗുരുദേവ ശില്പത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസമത്വത്തിലാണ്ടുകിടന്ന ഒരു സമൂഹത്തെ ഇന്നത്തെ നിലയിലേക്ക് എത്തിക്കുന്നതിന് നേതൃത്വം നൽകിയത് ഗുരുവാണ്. ഗുരു സന്ദേശം പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ അന്തർദേശീയ പഠനതീർത്ഥാടനകേന്ദ്രത്തിന്റെയും ശ്രീനാരായണ സാംസ്‌കാരിക സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
വി.കെ.പ്രശാന്ത് എം.എൽ.എ, മുൻമന്ത്രി നീലലോഹിതദാസൻ നാടാർ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.എ.ബാഹുലേയൻ, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ, എസ്.എൻ.എസ്.എസ് ഇന്റർനാഷണൽ സമിതി ജനറൽ സെക്രട്ടറി വി.ശശിധരൻ, പ്രസിഡന്റ് കെ.വി. കൃഷ്ണകുമാർ, ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം ഡയറക്ടർ പ്രൊഫ. എസ് .ശിശുപാലൻ, മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് വൈസ് ചെയർമാൻ റാണി മോഹൻദാസ്, എസ്.എൻ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് കായലിൽ രാജപ്പൻ,സെക്രട്ടറി എൻ.രത്നാകരൻ,ദേശീയ സെക്രട്ടറി അഡ്വ. എസ്.കെ.സുരേഷ്,എസ്.എൻ.ജി.യു.എഫ് പ്രസിഡന്റ് അഡ്വ. ഷീല ചന്ദ്രൻ, ദക്ഷിണേന്ത്യൻ നാടാർ സംഘം ചെയർമാൻ ജോയ് നാടാർ,ജനറൽ സെക്രട്ടറി കെ.സുഭാഷിതൻ, ഡോ.ഐ.എസ്.ജവഹർ, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ എന്നിവർ പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |