ശിവഗിരി: മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ നടക്കുന്ന കോലാഹലങ്ങൾക്ക് അറുതിവരുത്താൻ ശ്രീനാരായണ സന്ദേശങ്ങൾക്കു മാത്രമേ കഴിയുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശാസ്ത്രവും സാങ്കേതികവിദ്യയും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഗുരുദേവൻ നൽകിയ ആത്മീയ കാഴ്ചപ്പാട് സ്വായത്തമാക്കാൻ നമുക്ക് കഴിയണം. വർത്തമാനകാല സമൂഹം നേരിടുന്ന പല പ്രശ്നങ്ങളെയും ശ്രീനാരായണഗുരുദേവന്റെ ഉദ്ബോധനങ്ങളും ജീവിതചര്യകളും അനുവർത്തിക്കുന്നതിലൂടെ തരണം ചെയ്യാൻ കഴിയുമെന്നും സ്വാമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |