സ്വീഡനിലെ സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക് പ്രോഗ്രാമിന് ഓൺലൈനായി ഡിസംബർ 20 വരെ അപേക്ഷിക്കാം. പ്രവേശനം ലഭിച്ചവർക്ക് പോസ്റ്റ് ഡോക് ഫെലോഷിപ്പ് ലഭിക്കും. ഫിലോസഫിയിലെ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് ഒക്ടോബർ 1വരെ അപേക്ഷിക്കാം. ക്വാന്റം മെറ്റീരിയൽസ്, മെഷീൻ ലേണിംഗ് പോസ്റ്റ് ഡോക് പ്രോഗ്രാമിന് ഡിസംബർ 20 വരെ അപേക്ഷിക്കാം. www.su.se.
പോസ്റ്റ് ഡോക് @ നോർത്ത് കരോലിന യൂണിവേഴ്സിറ്റി
അമേരിക്കയിലെ നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിൽ പോപ്പുലേഷൻ ജനറ്റിക്സ്, ഇവല്യൂഷണറി ജീനോമിക്സ് എന്നിവയിൽ പോസ്റ്റ് ഡോക് പ്രോഗ്രാമിന് പ്രസ്തുത വിഷയത്തിൽ പിഎച്ച്.ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയത്തിൽ ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയവർക്കും ഒക്ടോബർ 30 വരെ അപേക്ഷിക്കാം. www.unc.edu.
ഇൻസ്പയർ-ഷീ സ്കോളർഷിപ്പോടെ സയൻസ് പഠിക്കാം
ശാസ്ത്ര വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ INSPIRE- SHE സ്കോളർഷിപ്പിന് അപേക്ഷിക്കാം. രാജ്യത്തൊട്ടാകെ പ്രതിവർഷം 10000 പേരെയാണ് സ്കോളർഷിപ്പിന് തിരഞ്ഞെടുക്കുക. പ്രായം 17-22.
ബിരുദ വിഷയങ്ങൾ: കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബയോളജി, ജിയോളജി, സ്റ്റാറ്രിസ്റ്റിക്സ്, അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ബോട്ടണി, സുവോളജി, ഇലക്ട്രോണിക്സ്, ആന്ത്രപ്പോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫെറിക് സയൻസ്, ഓഷ്യാനിക് സയൻസ് വിഷയങ്ങളിലൊന്നിൽ ബി.എസ്സി/ബി.എസ്/ ബി.എസ്സിയും ഗവേഷണവും (നാലു വർഷം)/ എം.എസ്സി ഇന്റഗ്രേറ്റഡ്/ എം.എസ്ഇന്റഗ്രേറ്റഡ് ചെയ്യുന്നവരാകണം അപേക്ഷകർ.
ബിരുദാനന്തര ബിരുദ സ്കോളർഷിപ്പിന് പരിഗണിക്കുന്ന കോഴ്സുകളുടെ വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
സ്കോളർഷിപ് തുക: പ്രതിമാസം 5000 രൂപ നിരക്കിൽ വർഷം 60000 രൂപയും വാർഷിക മെന്റർഷിപ് ഗ്രാന്റായി 20000 രൂപയും ലഭിക്കും. ആറു മുതൽ എട്ട് ആഴ്ച വരെ അംഗീകൃത സ്ഥാപനത്തിൽ റിസർച്ച് ചെയ്യുന്നതിനു നൽകുന്നതാണ് മെന്റർഷിപ് ഗ്രാന്റ്.
യോഗ്യത: 2024-25 അദ്ധ്യയന വർഷം പ്ലസ് ടു പാസായി മുകളിൽ പറഞ്ഞ ബിരുദ വിഷയങ്ങളിലൊന്നിൽ കോഴ്സിന് ചേർന്നവരായിരിക്കണം അപേക്ഷകർ. മുൻ വർഷങ്ങളിൽ പ്ലസ്ടു പാസായവർ അപേക്ഷിക്കേണ്ടതില്ല. അല്ലെങ്കിൽ, ജെ.ഇ.ഇ/ നീറ്റ്/ ഐ.ഐ.പി.എം.ടി പരീക്ഷയിൽ ആദ്യ 10000 റാങ്കിൽ വന്നവരും മുകളിൽ പറഞ്ഞ ബിരുദ വിഷയങ്ങളിലൊന്നിൽ കോഴ്സിന് ചേർന്നവരുമായിരിക്കണം.
വെബ്സൈറ്റ്: www.online-inspire.gov.in.
അവസാന തീയതി: 15.10.2024.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |