കല്യാൺ ജുവലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് വൻതാരനിര. മലയാളം, തമിഴ്, ബോളിവുഡ് താരങ്ങളെല്ലാം കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തി. ദിലീപ് ഭാര്യ കാവ്യയ്ക്കും മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കൊപ്പവുമാണ് എത്തിയത്.
ടൊവിനോ തോമസ് ഭാര്യയ്‌ക്കൊപ്പമാണ് എത്തിയത്. ഇവരെക്കൂടാതെ നിഖില വിമൽ, അനാർക്കലി, കല്യാണി പ്രിയദർശൻ, ജൂഡ് ആന്തണി, പ്രിയദർശൻ, അന്ന ബെൻ അടക്കമുള്ളവർ പങ്കെടുത്തു. ബോളിവുഡിൽ നിന്ന് മലൈക അറോറ, ശിൽപ ഷെട്ടി, രശ്മിക മന്ദാന, സെയ്ഫ് അലിഖാൻ, കത്രീന കൈഫ് അടക്കമുള്ളവർ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടി മഞ്ജു വാര്യർ ചടങ്ങിൽ പങ്കെടുക്കാനെത്താത്തത് എന്തുകൊണ്ടാണെന്ന രീതിയിൽ ചില കമന്റുകൾ വരുന്നുണ്ട്. കല്യാണിന്റെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളയാളാണ് മഞ്ജു. എന്നിട്ടും എന്തുകൊണ്ട് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ലെന്നാണ് ആരാധകർ ചോദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |