SignIn
Kerala Kaumudi Online
Saturday, 17 October 2026 11.25 AM IST

ദൈവങ്ങളായ ആരാധകർക്ക് നന്ദി; ആശുപത്രിവിട്ട ശേഷം രജനീകാന്ത്

k

ചെന്നൈ: ആശുപത്രി വിട്ട ശേഷം എല്ലാവർക്കും നന്ദി അറിയിച്ച് രജനീകാന്ത്. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ രാഷ്ട്രീയ സുഹൃത്തുക്കൾക്കും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖലയിൽ നിന്നുള്ളവർക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പത്രപ്രവർത്തകർക്കും ആരാധകർക്കും നന്ദി അറിയിച്ചു.

ജീവനോടെ നിലനിറുത്തുകയും സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എന്റെ ആരാധകർക്ക് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു എന്നാണ് കുറിച്ചത്. സെപ്‌തംബർ 30 നാണ് വയറുവേദനയെത്തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ രജനീകാന്തിനെ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലുകളിലൊന്നിൽ വീക്കമുണ്ടെന്നും അതില്ലാതാക്കാൻ സ്റ്റെൻഡ് ഇടുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.വിവരങ്ങൾ നേരിട്ട് വിളിച്ചന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, തമിഴ്നാട് ഗവർണർ ആർ.എൻ.രവി, തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി, അമിതാഭ് ബച്ചൻ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360